ഭാര്യയയുടെ പി.എച്ച്.ഡി തിസീസിന്റെ മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്ന അസിസ്റ്റന്റ് പ്രൊഫസറിന്റെ വെളിപ്പെടുത്തൽ. പ്രൊഫസര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി

New Update
university of calicut

കോഴിക്കോട്: പി.എച്ച്.‍ഡി തിസീസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ പരാതി. 

Advertisment

മടപ്പള്ളി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ ഷിനാസിനെതിരെ യുജിസി ചട്ടങ്ങളുടെ ലംഘനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എം.എസ്.എഫ് നേതാവുമായ കെ.പി അമീന്‍ റാഷിദാണ് പരാതി നല്‍കിയത്.


ഭാര്യയയുടെ പി.എച്ച്.ഡി മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്നും അത് പിന്‍വലിക്കുന്നു എന്നുമായിരുന്നു കോഴിക്കോട് മടപ്പളളി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ എം.എ ഷിനാസ് വ്യക്തമാക്കി. 


യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് പറയുന്നു.

നിയമവിരുദ്ധവും അധ്യാപകനെന്ന നിലയിലുള്ള വിശ്വാസ്യത നശിപ്പിക്കുന്നതുമായ ഈ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.

Advertisment