ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/03/14/r1dlvoelnfUyeGrPA9d9.jpg)
കോഴിക്കോട്: രാസലഹരി കടത്തിയ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്.
Advertisment
പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായ ഡേവിഡ് എന്റമി, അത്ക ഹറുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.
രാസലഹരി വിൽപ്പനക്കാരിൽ പ്രധാനിയാണ് ഡേവിഡ് എന്നാണ് പൊലീസ് പറയുന്നത്.
ജനുവരി 21ന് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാരന്തൂരിലെ ഒരു ടൂറിസ്റ്റ് ഹോമിൽ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
ഈ കേസിൽ കാസർഗോഡ് സ്വദേശി ഇബ്രാഹിം മുസ്മിൽ, കോഴിക്കോട് സ്വദേശിയായ അഭിനവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവിൽ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടാൻസാനിയൻ പൗരന്മാരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us