ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലിൽ. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടി

പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kozhikode holly

കോഴിക്കോട്: വടകരയിലെ ലോഡ്ജിൽ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലിൽ.

ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേർന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്.

Advertisment

ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. 


ഹോളി ആഘോഷം കൊഴുപ്പിക്കാൻ മദ്യപിച്ച ഇവർ വാക്കുതർക്കത്തിലേർപ്പെടുകയും അത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ മൂന്ന്  ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment