പരീക്ഷ കഴിഞ്ഞ് മടങ്ങുംവഴി പുഴയിൽ കുളിക്കാനിറങ്ങി, കോഴിക്കോട് പത്താം ക്ലാസ്സ്‌ വിദ്യാർഥി മുങ്ങിമരിച്ചു

New Update
water death1.jpg

കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങുംവഴി  പുല്ലൂരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയയ പത്താം ക്ലാസ്സ്‌ വിദ്യാർഥി മുങ്ങിമരിച്ചു. പുല്ലൂരാംപാറ സെന്‍റ്. ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥി പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്.

Advertisment

പരീക്ഷ കഴിഞ്ഞ് മടങ്ങുംവഴി കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisment