New Update
/sathyam/media/media_files/2025/01/24/J5UBYcZa15zfrMpQImaH.jpg)
കോഴിക്കോട് : സന്ധ്രഗാച്ചി- മംഗലാപുരം സെൻട്രൽ വിവേക് എക്‌സ്‌പ്രസിൽ കടത്തിയ ആറ് കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. എസി ത്രീ ടയർ കോച്ച് ‘ബി–-3’യിൽ സീറ്റിനടിയിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
Advertisment
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കോഴിക്കോട് അസി. എക്സൈസ് കമീഷണർ ആർ എൻ ബൈജു പറഞ്ഞു.
എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us