കോഴിക്കോട് കോവൂരിൽ ഓടയിൽ വീണയാളെ കാണാതായി

കോഴിക്കോടിന്റെ വിവധ പ്രദേശങ്ങളിൽ കനത്ത മഴയാണ് ഞായറാഴ്ച പെയ്തത്. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kozhikode man maxing

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണയാളെ കാണാതായി. 58 വയസുള്ള കോവൂർ സ്വദേശി ശശിയെയാണ് ഒടിയിൽ വീണതിനെ തുടർന്ന് കാണാതായത്.

Advertisment

ഓടയുടെ സമീപം നിൽക്കുകയായിരുന്ന ശശി കാൽവഴുതി ഓടയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.


ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. കോഴിക്കോടിന്റെ വിവധ പ്രദേശങ്ങളിൽ കനത്ത മഴയാണ് ഞായറാഴ്ച പെയ്തത്. 


കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. 2 കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും  ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. 

Advertisment