സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വേനൽ മഴ സജീവമാകും. ഇടിമിന്നൽ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

New Update
summer rain

കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വേനൽ മഴ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

Advertisment

അതേ സമയം, കേരളത്തിൽ ഉയർന്ന ചൂട് തിങ്കളാഴ്ചയും തുടരും. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

പാലക്കാട് ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, മലപ്പുറം,കാസര്‍കോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ്  വരെയും താപനില ഉയരും. 

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Advertisment