കോവൂരില്‍ അഴുക്കുചാലില്‍വീണ മധ്യവയസ്‌കനെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരും. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു

New Update
koovoor

കോഴിക്കോട്: കോവൂരില്‍ അഴുക്കുചാലില്‍വീണ് കാണാതായ മധ്യവയസ്‌കനായി തിരച്ചില്‍ തുടരും. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. 

Advertisment

കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.

നിറഞ്ഞൊഴുകിയിരുന്ന അഴുക്കുചാലിലേക്ക് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശശി തെന്നിവീഴുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.

Advertisment