കോവൂരിൽ അഴുക്കുചാലിൽവീണ് കാണാതായ മധ്യവയസ്‌കന്റെ  മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ടത്

അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു.

New Update
koovoor kozhikode

 കോഴിക്കോട്: കോവൂരിൽ അഴുക്കുചാലിൽവീണ് കാണാതായ മധ്യവയസ്‌കന്റെ  മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി

Advertisment

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കോവൂരിൽ താമസിക്കുന്ന കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.

നിറഞ്ഞൊഴുകിയിരുന്ന അഴുക്കുചാലിലേക്ക് റോഡരികിൽ നിൽക്കുകയായിരുന്നു ശശി തെന്നിവീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

Advertisment