New Update
/sathyam/media/media_files/2025/03/18/WadZHFUz7poFXg517x9w.jpg)
കോഴിക്കോട്: കാർ യാത്രക്കാർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. കുറ്റ്യാടി പക്രംതളം ചുരത്തിലാണ് ആന കാർ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തത്.
Advertisment
ഇന്നു പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു.
ആന കുത്താൻ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.
ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം കാട്ടാന തിരിഞ്ഞുപോവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us