New Update
/sathyam/media/media_files/2025/03/18/AXG0LKcT2nLWPfiy5t0j.jpg)
കോഴിക്കോട്: കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് ഡാൻസാഫിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങി.
Advertisment
കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇസ്മായിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ പിടികൂടി.
എൻജിഎ ക്വാട്ടേഴ്സിന് സമീപമുള്ള ടികെ ഹൗസിൽ വാടയ്ക്ക് താമസിക്കുന്ന യുവാവ് ഹോം സ്റ്റേയുടെ മറവിൽ എംഡിഎം വിൽപ്പന നടത്തിവരുകയായിരുന്നു.
ഡാൻസാഫും ചേവായൂർ പോലീസും സംയുക്തമായി ടികെ ഹൗസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് ചില്ലറ വിൽപ്പന നടത്തുന്ന കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us