/sathyam/media/media_files/2025/03/18/8xyYuzEbqeNLNU3OEIlW.jpeg)
കോഴിക്കോട്: എസ് എൻ ഡി പി യോഗം വെസ്റ്റ്ഹിൽ ശാഖയുടെ 22 മത് വാർഷികവും ശ്രീ നാരായണ മന്ദിര സമിതി ട്രസ്റ്റിൻ്റെ 10 മത് വാർഷികവും മഹാ ശാന്തി ഹവന യജ്ഞത്തോടെ വിപുലമായി ആഘോഷിച്ചു. കേശവപുരിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ നിർവ്വഹിച്ചു.
/sathyam/media/media_files/2025/03/18/8ffklJHel87MKt8GEIfM.jpeg)
ശ്രീ നാരായണ പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നു വരുന്ന അനഭിലഷണീയമായ പ്രവണതകൾ മുളയിലേ നുള്ളിക്കളയണമെന്നും ഇത്തരം നീക്കങ്ങൾ കേരളത്തിൻ്റെ യശ്ശസ്സിന് തന്നെ കളങ്കമാണെന്നും പി വി ചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ശാഖാപ്രസിഡൻ്റ് ടി കെ വിനോദ് അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദ ഗിരി അനുഗ്രഹ പ്രഭാഷണം നടത്തുകയും മഹാ ശാന്തി ഹവന യജ്ഞത്തിന് നേതൃത്വം നൽകുകയും ചെയ്തു. കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , യോഗം ഡയറക്ടർ കെ. ബിനുകുമാർ ശ്രീ നാരായണ മിഷൻ പ്രസിഡൻ്റ് എം. സുരേന്ദ്രൻ യൂണിയൻ ഭാരവാഹികളായ അഡ്വ. എം രാജൻ, ലീലാ വിമലേശൻ, പി കെ ഭരതൻ , ശാഖാ ഭാരവാഹികളായ പി കെ ശ്രീലത , പി വി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ശാഖാ ഭാരവാഹികളായി ടി കെ വിനോദ് ( പ്രസിഡൻ്റ് ) പി വി സുരേഷ് ബാബു ( വൈസ് പ്രസിഡൻ്റ് ) പി കെ ശ്രീലത (സെക്രട്ടറി ) ഷാജി കൊയിലോത്ത് ( യൂണിയൻ പ്രതിനിധി ) എന്നിവരെയും ശ്രീ നാരായണ മന്ദിര സമിതി ട്രസ്റ്റ് ഭാരവാഹികളായി സുധീഷ് കേശവ പുരി ( ചെയർമാൻ ) വളപ്പിൽ ശശിധരൻ ( വൈസ് ചെയർമാൻ ) റാണി .ആർ ( സെക്രട്ടറി ) എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us