New Update
/sathyam/media/media_files/2025/03/18/04oN7qL5tcxhEq9bEMZX.jpg)
കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ഭാര്യ പിതാവിനും ഭാര്യ മാതാവിനും ഇയാൾ വെട്ടി പരിക്കൽപ്പിച്ചു.
Advertisment
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാടാണ് കൊലപാതകം നടന്നത്. ഈങ്ങാപ്പുഴ സ്വദേശി യാസിർ ആണ് ആക്രമണം നടത്തിയത്.
മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ ഈ അതിക്രമം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിന് മുൻപും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്, യാസിറിനെതിരെ മുൻപ് നിരവധി പരാതികൾ നൽകിയിരുന്നുവെന്നും, പൊലീസ് കാര്യമായ നടപടികൾ എടുത്തിരുന്നില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us