ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ യാസിറും താമരശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും  അടുത്ത സുഹൃത്തുക്കൾ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യപകമായി പ്രചരിക്കുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
yasie and ashiq

കോഴിക്കോട്: രാസലഹരിയിൽ കാൻസർ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ചൊവ്വാഴ്ച ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ. 

Advertisment

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യപകമായി പ്രചരിക്കുന്നുണ്ട്.  താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെയാണ് മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. 


പണം നൽകാത്തത്തിനുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. 


തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. 

രണ്ട് ദിവസം ആഷിഖ് വീട്ടിൽ എത്താതിരുന്നതോടെ എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിന്‍റെ മറുപടി.


പണത്തേ ചൊല്ലിയുള്ള തർക്കമാണ് പെറ്റമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.


മകോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്നാണ് യാസിര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ പിതാവിനും ഭാര്യ മാതാവിനും ഇയാൾ വെട്ടി പരിക്കൽപ്പിച്ചു.

ഈങ്ങാപ്പുഴ സ്വദേശി യാസിർ ആണ് ആക്രമണം നടത്തിയത്.


മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ ഈ അതിക്രമം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.


യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിന് മുൻപും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്, യാസിറിനെതിരെ മുൻപ് നിരവധി പരാതികൾ നൽകിയിരുന്നുവെന്നും, പൊലീസ് കാര്യമായ നടപടികൾ എടുത്തിരുന്നില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Advertisment