ഭാര്യയെ വെട്ടിക്കൊന്ന ശേഷം കടന്ന പ്രതി യാസിർ പിടിയിൽ. യാസിർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത് ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെ. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചത്

നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. പിന്നീട് പോലീസെത്തി പ്രതിയെ  കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

New Update
kozhikode wife murder

കോഴിക്കോട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് പ്രതി യാസിറിനെ പിടികൂടി. 

Advertisment

കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. 


നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. പിന്നീട് പോലീസെത്തി പ്രതിയെ  കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ ഈ അതിക്രമം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 


വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഇതിന് മുൻപും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്, യാസിറിനെതിരെ മുൻപ് നിരവധി പരാതികൾ നൽകിയിരുന്നുവെന്നും, പോലീസ് കാര്യമായ നടപടികൾ എടുത്തിരുന്നില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Advertisment