അക്രമം ആസൂത്രിതം. മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്. ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകൾ. ഷിബിലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കഴുത്തിൽ ആഴത്തിലേറ്റ രണ്ട് മുറിവുകൾ മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

New Update
kozhikode shibila

കോഴിക്കോട്: ഭർത്താവിന്റെ കുത്തേറ്റ  ഈങ്ങാപ്പുഴയില്‍ മരിച്ച  ഷിബിലയുടെ പോസ്റ്റോമാർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിലേക്ക് നയിച്ചത് കഴുത്തിലുള്ള ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട് . 

Advertisment

അക്രമം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. കുത്താനുപയോഗിച്ച ആയുധം പ്രതി യാസിറിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട ഷിബിലുയടെ മൃതദേഹം കബറടക്കി.

കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകളാണ്. കഴുത്തിൽ ആഴത്തിലേറ്റ രണ്ട് മുറിവുകൾ മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ യാസിർ വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ വൈകീട്ട് കത്തിയുമായെത്തി ഷിബിലയെയും ഉപ്പയെയെും ഉമ്മയെയും കുത്തുകയായിരുന്നു.

Advertisment