New Update
/sathyam/media/media_files/2025/03/20/C1VStRG514gKwI60GoGv.jpg)
കോഴിക്കോട്: ബാലുശ്ശേരിയിൽ ഉത്സവത്തിന് അനുമതിയില്ലാതെ എഴുന്നള്ളിപ്പിച്ചതിനു ആനയെ വനം വകുപ്പ് കസ്റ്റിഡയിലെടുത്തു. ആനയെ എഴുന്നള്ളിപ്പിച്ചത് സംബന്ധിച്ച് കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Advertisment
അസി. കൺസർവേറ്റർ പി. സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയിൽ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രൻ എന്ന് ആനയെ കസ്റ്റിയിലെടുത്തത്.
ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തിൽ ഫെബ്രുവരി 24, 25, 26 തിയ്യതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്.
ക്ഷേത്ര ഭാരവാഹികൾക്കെതിരെയും നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന നാട്ടാനപരിപാലന കമ്മിറ്റി യോഗത്തിലാണ് നടപടിക്ക് ശിപാർശ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us