New Update
/sathyam/media/media_files/2025/03/21/xylJPaYbxsTDd5sBmJb2.jpg)
കോഴിക്കോട്: കേരള മുഖ്യമന്ത്രി പദത്തിൽ പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്.
Advertisment
അദ്ദേഹത്തേക്കാൾ തലയെടുപ്പുള്ള നേതാവ് ബിജെപിയടക്കം മറ്റൊരു പാർട്ടിയിലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി മോഹൻദാസ് പിണറായിയെ പുകഴ്ത്തിയത്.
‘പുതിയ കാലഘട്ടത്തിൽ ശക്തരായ നേതാക്കളെയാണ് ലോകം ഇഷ്ടപ്പെടുന്നത്. പിണറായി വിജയൻ അത്തരത്തിൽ ശക്തനായ ഒരു നേതാവാണ്. ഒരാളെ നിയമിക്കണമെന്ന് അദ്ദേഹം കരുതിയാൽ അദ്ദേഹമത് ചെയ്യും.
എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും. തെറ്റായാലും ശരിയായാലും ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുന്നു. അങ്ങനെയാണ് ആളുകൾ അതിനെ കാണുന്നത്," ടി.ജി മോഹൻദാസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us