New Update
/sathyam/media/media_files/2025/02/24/qupn6W3nKQVMf1QfdkVQ.jpg)
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ ആക്രമണത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. പനായിൽ സ്വദേശി അശോകനെയാണ് മാനസിക പ്രശ്നമുള്ള മകൻ സുധീഷ് വെട്ടി കൊലപ്പെടുത്തിയത്.
Advertisment
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്.
അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്.
പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us