അമ്മ ഉപേക്ഷിച്ച് പോയ പത്ത് വയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി. പ്രതിക്ക് 43 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് അതിജീവിത കഴിഞ്ഞിരുന്നത്. പരപ്പുപാറയിലും പാതിരിപ്പറ്റയിലും ഇവര്‍ വാടക വീട്ടില്‍ കഴിഞ്ഞുവരവെയാണ് ഷൈജു കുട്ടിയെ ബലാത്സംഗം ചെയ്തത്. 

New Update
SHYJU COURT

കോഴിക്കോട്: അമ്മ ഉപേക്ഷിച്ച് പോയ പത്ത് വയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിക്ക് 43 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 

Advertisment

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് 43 വർഷം കഠിനതടവും  1,05,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. 

വാണിമേല്‍ പരപ്പുപാറ സ്വദേശി ദയരോത്ത്കണ്ടി ഷൈജു (42) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷി വിധിച്ചത്.

അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് അതിജീവിത കഴിഞ്ഞിരുന്നത്. പരപ്പുപാറയിലും പാതിരിപ്പറ്റയിലും ഇവര്‍ വാടക വീട്ടില്‍ കഴിഞ്ഞുവരവെയാണ് ഷൈജു കുട്ടിയെ ബലാത്സംഗം ചെയ്തത്. 

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ ബാലികസദനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment