New Update
/sathyam/media/media_files/2025/03/29/cY9TcfmV6IZIiMoKseH6.jpg)
കോഴിക്കോട്:ലഹരി വിമുക്തരുടെ വിവരങ്ങൾ പൊലീസിന് നൽകാനാവില്ലെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം.
Advertisment
ഇത്തരം വിവരങ്ങൾ തേടുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിവരങ്ങൾക്കായി സെക്യാട്രിസ്റ്റുകൾക്ക് പൊലീസ് നോട്ടീസ് നൽകുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം.
സമീപകാലത്ത് നിരവധിപേർ ലഹരിയിൽ നിന്ന് മുക്തിതേടി മാനസികരോഗ വിദഗ്‌ധരെ സമീപിക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞ് മടങ്ങിയവരുടെ പേര്, വയസ്, വിലാസം എന്നിവ അറിയിക്കണമെന്നാണ് പൊലീസ് ആവശ്യം.
മാനസികാരോഗ്യ സംരക്ഷണ നിയമ പ്രകാരം രോഗിയുടെ ചികിത്സാ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സൈക്യാട്രിസ്റ്റിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും വിവരങ്ങൾ കൈമാറുന്നത് രോഗിയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും സൈക്യാട്രിക് സൊസൈറ്റി സെക്രട്ടറി ഡോ. അനീസ് അലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us