സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍. മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം. വിദ്വേഷ പരമാർശവുമായി ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ

മേജർ രവിയെ പരോക്ഷമായും മോഹൻലാലിനെ പ്രത്യക്ഷമായും മല്ലിക സുകുമാരൻ എതിർത്ത് പറഞ്ഞു.

New Update
b gopalakrishnan

കോഴിക്കോട്: ചലച്ചിത്ര നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനെതിരെ വിദ്വേഷ പരമാർശവുമായി ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ. സുപ്രിയ അർബൻ നക്‌സൽ ആണെന്നും മല്ലിക സുകുമാരൻ അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിർത്തണമെന്നുമാണ് ഗോപാലകൃഷ്ണന്റെ പരാമർശം.

Advertisment

‘മോഹൻലാൽ എല്ലാം അറിഞ്ഞിട്ടാണ് ചെയ്തതെന്ന കാര്യം മേജർ രവി മനസിലാക്കണമെന്നും മേജർ രവിയെ പരോക്ഷമായും മോഹൻലാലിനെ പ്രത്യക്ഷമായും എതിർത്താണ് മല്ലിക സുകുമാരൻ പറഞ്ഞത്.

നിങ്ങളുടെ വീട്ടിൽ ഒരാളുണ്ടല്ലോ പൃഥ്വിരാജിന്റെ ഭാര്യ, അർബൻ നക്‌സൽ അവർ നാട്ടിലെ ജനങ്ങളോടേ് പറഞ്ഞത് തരത്തിൽ പോയി കളിക്കെടാ എന്റെ ഭർത്താവിനോട് വേണ്ട എന്നാണ്.

ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിഅമ്മ ശ്രമിക്കണ്ടേതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്‌,’ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇത് ചൂണ്ടിക്കാട്ടിയ ഗോപാലകൃഷണൻ മേജർ രവിയെ പരോക്ഷമായും മോഹൻലാലിനെ പ്രത്യക്ഷമായും മല്ലിക സുകുമാരൻ എതിർത്ത് പറഞ്ഞു.

ഇക്കാര്യങ്ങൾ നിങ്ങളുടെ വീട്ടിലെ മരുമകളായ പൃഥ്വിരാജിന്റെ ഭാര്യയോട്‌ പറയണമെന്നും അർബൻ നക്‌സലായ അവർ നാട്ടിലെ ജനങ്ങളോട്‌ തരത്തിൽ പോയി കളിക്കെടാ, തന്റെ ഭർത്താവിനോട് വേണ്ട എന്ന് പറഞ്ഞതായും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

അതിനാൽ ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിഅമ്മ ശ്രമിക്കണ്ടേതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment