വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെ മതവദ്വേഷം പ്രചരിപ്പിച്ചു. പരാതിക്ക് പിന്നാലെ യുവാവ് പൊലീസ് പിടിയിൽ

താമരശ്ശേരി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി ചന്ദ്രഗിരി അജയ(44)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

New Update
ajayan kozhikode

കോഴിക്കോട്: വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെ മതവദ്വേഷം പ്രചരിപ്പിച്ചതിനു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

താമരശ്ശേരി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി ചന്ദ്രഗിരി അജയ(44)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 


പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശം പ്രചരിപ്പിച്ചത്. 


പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പില്‍ മജീദ് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. 

Advertisment