പ്രമുഖ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ പീക്ക്എയര്‍ ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

New Update
peakair internet

കോഴിക്കോട്:പ്രമുഖ ഇന്‍റര്‍നെറ്റ് സേവനദാതാക്കളും സ്മാര്‍ട്ട് സിറ്റി കൊച്ചിയുടെ കോ-ഡെവലപ്പറുമായ പീക്ക്എയര്‍ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി, ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന്, രണ്ട് എന്നിവയ്ക്ക് പുറമെയാണ് പീക്ക്എയര്‍ ഇപ്പോള്‍ കോഴിക്കോടും പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.

പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡിന്‍റെ സാന്നിദ്ധ്യത്തില്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

ഡാര്‍ക്ക് ഫൈബര്‍, പിടുപി ലിങ്ക്, ലീസ്ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, എന്‍ഡ് ടു എന്‍ഡ് സെക്യൂരിറ്റിഎന്നിവയാണ്പീക്ക്എയര്‍ നല്‍കുന്ന സേവനങ്ങള്‍. സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ 90 ശതമാനം കമ്പനികളും ഇന്‍ഫോപാര്‍ക്കിലെ പകുതിയിലേറെ കമ്പനികളും പീക്ക്എയറിന്‍റെ സേവനമാണ് ഉപയോഗിക്കുന്നത്.

Advertisment

പുതിയ ഓഫീസ് ലോഞ്ചിനോടനുബന്ധിച്ച് സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ക്ക് പ്രത്യേക ഓഫറും പീക്ക്എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ടെക്നോപാര്‍ക്കിലും പീക്ക്എയര്‍ പ്രവര്‍ത്തനം തുടങ്ങും.

Advertisment