New Update
/sathyam/media/media_files/2025/04/02/zuYtU3c7bdD6ofjBYi0p.jpeg)
കോഴിക്കോട്: ശ്രീ നാരായണ ഗുരുദർശനം സാർവ്വകാലീക പ്രസക്തിയുള്ളതാണെന്നും ഇന്നും ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്ക് വലിയ ദൗത്യമാണ് നിറവേറ്റാനുള്ളതെന്നും എ ഐ സി സി മെമ്പറും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ ജയന്ത് പറഞ്ഞു.
Advertisment
ഗുരുദേവ പാദസ്പർശമേറ്റ പുണ്യഭൂമിയായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ദർശനം നടത്തിയതിന് ശേഷം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആസ്ഥാനത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉപഹാരസമർപ്പണം നിർവ്വഹിച്ചു.
യോഗം ഡയറക്ടർ കെ ബിനുകുമാർ , കെ രജീഷ്, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us