പരീക്ഷ കഴി‍ഞ്ഞ് മടങ്ങവെ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു

നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

New Update
accident

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികൻ മുളിയങ്ങൾ ചെക്യലത്ത് ഷാദിൽ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞു.

Advertisment

ഉച്ചയ്ക്ക് രണ്ട് മണിയോടെ പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പേരാമ്പ്ര ഡിഗ്നിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ഷാദിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു.

നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ, പ്രദേശത്ത് മരണപ്പാച്ചിൽ നടത്തുവെന്നാരോപിച്ച് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞു.

മുൻപും സ്വകാര്യ ബസുകളുടെ അമിത വേഗതയുണ്ടാക്കിയ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടുണ്ട്. ഇത് തടയാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Advertisment