New Update
/sathyam/media/media_files/2025/04/05/FEuZuVaLOH5gbCjqI5sG.jpg)
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി യുവാവിനെ തടഞ്ഞുവെച്ച് 7,500 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ.
Advertisment
നിരവധി ക്രിമിനൽ കേസുകളിലും, മോഷണക്കേസുകളിലും പ്രതിയായ അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹസാദാണ് പിടിയിലായത്. കവർച്ചാ ശ്രമം ചെറുക്കാൻ ശ്രമിച്ചയാളെ ഷഹസാദ് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അമ്പായത്തോട് മിച്ചഭൂമിയിലെ ഷിജു ബാബുവെന്ന ആളെ തടഞ്ഞുവെച്ചാണ് പണം കവർന്നത്. ഷഹനാദിനെ വീട്ടിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us