New Update
/sathyam/media/media_files/2025/04/05/NilA2PhsD9nkCZWWaj1c.jpg)
കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമയാക്കാണ് ജീവൻ നഷ്ടമായത് .
Advertisment
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നിൽക്കുമ്പോഴായിരുന്നു ഫാത്തിമയ്ക്ക് ഇടിമിന്നലേൽക്കുന്നത്.
പരിക്കേറ്റ ഫാത്തിമയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us