താമരശ്ശേരി ഷഹബാസ് വധക്കേസ്. പ്രതികളായ ആറു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച. പ്രതികള്‍ പുറത്തിറങ്ങിയാല്‍ കൂടുതല്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഷഹബാസിന്‍റെ കുടുംബം

കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

New Update
muhamad shahabaz

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

Advertisment

കേസിൽ കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ കുറ്റാരോപിരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. 

കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Advertisment