കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഭീഷണിയ്ക്ക് കോണ്‍ഗ്രസ് വഴങ്ങിയേക്കും. ഉപതെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനാണ് ഏകദേശ ധാരണ.
ഇതോടെ മുനമ്പം പ്രതിസന്ധി തരണം ചെയ്യാനും മലബാറിലെ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാനും ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയെ പരിഗണിക്കാനുള്ള സാധ്യത മങ്ങി.
/sathyam/media/media_files/2025/04/12/EcR7vhsknTit8hay8JZW.jpg)
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യുഡിഎഫിന്‍റെ മുസ്ലിം (ലീഗ്) ആധിപത്യം ഉയര്‍ത്തുന്ന വണ്‍സൈഡ് ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം തടയാന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ വരണമെന്ന പാര്‍ട്ടിയിലെ പൊതു ധാരണയ്ക്ക് എതിരാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ സ്ഥാനാര്‍ഥിത്വം.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നൊരാള്‍ക്ക് നിഷ്പ്രയാസം നേതൃത്വത്തിലേയ്ക്ക് വരാനുള്ള അസുലഭമായ അന്തരീക്ഷമാണ് ഇതോടെ തകരുന്നത്.
/sathyam/media/media_files/gXgCX8eCTLdvqvVPz6J0.jpg)
നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിഎസ് ജോയിയെ ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്നതായിരുന്നു രാജിവച്ച എംഎല്‍എ പിവി അന്‍വര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.
എന്നാല്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് മറുകണ്ടം ചാടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകുമെന്ന ഭീഷണിക്ക് നേതാക്കള്‍ വഴങ്ങുകയായിരുന്നു.
/sathyam/media/media_files/2024/10/19/5KaVnbkUQLgVhxyS08XN.jpg)
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച നാട്ടുകാരനായ ഡോ. പി സരിന്‍ പിന്നീട് സിപിഎമ്മിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുകയായിരുന്നു. ഈ സാഹചര്യം നിലമ്പൂരില്‍ ഉണ്ടാകരുതെന്നാണ് നേതാക്കളുടെ ആഗ്രഹം.
കഴിഞ്ഞ തവണ നിലമ്പൂരില്‍ മല്‍സരിച്ച വിവി പ്രകാശിനെ ഷൗക്കത്ത് കാലുവാരി തോല്‍പ്പിക്കുകയായിരുന്നു എന്ന ആരോപണം കോണ്‍ഗ്രസില്‍ വലിയ വിവാദമായിരുന്നു.
സ്വന്തം പാളയത്തില്‍നിന്നുള്ള കാലുവാരലില്‍ മനംനൊന്തായിരുന്നു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവി പ്രകാശ് അന്തരിച്ചതെന്നായിരുന്നു കുടുംബം ഉയര്‍ത്തിയ ആരോപണം.
/sathyam/media/media_files/2025/04/12/TUFV2c9cVH4eBvIEHDza.jpg)
ഇപ്പോള്‍ അതേ ഷൗക്കത്ത് സ്ഥാനാര്‍ഥി ആയി വരുമ്പോള്‍ പ്രകാശിന്‍റെ കുടുംബം ഏത് വിധത്തില്‍ പ്രതികരിക്കുമെന്നതും കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്നം തന്നെ. ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കില്‍ ഇത് മുതലെടുക്കാനുള്ള ശ്രമം ഇടതുപക്ഷവും നടത്തും.
മലബാര്‍ മേഖലയില്‍ യുഡിഎഫിനുള്ളില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന്‍റെ മാത്രം ആധ്യപത്യമാണെന്നത് ക്രൈസ്തവ വോട്ടുബാങ്കുകളില്‍ വലിയ തോതിലുള്ള വിള്ളലിന് കാരണമായേക്കാം.
മലബാറില്‍ നിന്നും, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും ഒരു ക്രിസ്ത്യന്‍ നേതാവുപോലും പാര്‍ട്ടിയുടെ നിര്‍ണായക പദവികളില്‍ ഇല്ലെന്നത് കോണ്‍ഗ്രസിനെതിരെ വര്‍ഷങ്ങളായി ക്രൈസ്തവ നേതാക്കള്‍ ഉയര്‍ത്തുന്ന പരാതിയാണ്.
കെഎസ്‌യു പ്രസിഡന്‍റായിരുന്ന വിഎസ് ജോയിയെ മുമ്പും നിര്‍ണായക അവസരങ്ങളില്‍ മാറ്റി നിര്‍ത്തിയതായിരുന്നു കോണ്‍ഗ്രസിന്‍റെ സമപകാല ചരിത്രം.
/sathyam/media/media_files/JbAqCogSWve2D6YN9zwy.jpg)
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലോ, അവസാനത്തെ കെപിസിസി പുനസംഘടനകളിലോ ജോയിയെ പരിഗണിച്ചിരുന്നില്ല.
ഇതിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായപ്പോഴായിരുന്നു ജോയിയെ മലപ്പുറം ഡിസിസി അധ്യക്ഷനായി കഴിഞ്ഞ തവണ പരിഗണിച്ചത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്‍റ് എന്ന് പേരെടുക്കാനും ജോയിക്ക് കഴിഞ്ഞിരുന്നു.