ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/04/19/KZhBOelwXosO2QopJJuh.jpg)
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ എന്‍ഐടി വിദ്യാര്‍ഥി മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥിയും ആന്ധ്ര സ്വദേശിയുമായ രേവന്ത് ആണ് മരിച്ചത്.
Advertisment
വിദ്യാര്‍ഥികള്‍ അടങ്ങിയ ആറംഗ സംഘം ജീപ്പില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു.
വെള്ളച്ചാട്ടത്തില്‍ മുങ്ങിത്താണ രേവന്തിനെ കൂടെ ഉണ്ടായിരുന്നവര്‍ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us