New Update
/sathyam/media/media_files/2025/03/06/R1fF7IPlsrfwtRSRTClP.jpg)
കോഴിക്കോട്: മുക്കം മണാശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കുന്നമംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മുക്കം മണാശേരിയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടിയത്.
Advertisment
കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശി ഷാജഹാന്‍ അലിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാള്‍ താമസിക്കുന്ന മണാശ്ശേരി അങ്ങാടിയിലെ വാടക മുറിയില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്.
മലയോരമേഖലയില്‍ അതിഥി തൊഴിലാളികളുടെ റൂമുകള്‍ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us