New Update
/sathyam/media/media_files/UdY692gELTRMOlOxorUc.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ​സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്.
Advertisment
സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു.
രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് ​വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്.
ഫയർ​ഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. കാഷ്വാലിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് വിവരം.