New Update
/sathyam/media/media_files/2025/05/04/5utjsH022Mo5SNRLoSLF.jpg)
കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്.
Advertisment
ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ്. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.