കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറി. അപകടത്തിനു ശേഷം വിച്ഛേദിച്ച വൈദ്യുതി ബന്ധം  പുനഃസ്ഥാപിച്ചു

ആറ് നിലകളിൽ പൂർണമായും പൊട്ടിത്തെറിയുണ്ടായ താഴെ നിലയിൽ ഭാഗികമായുമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

New Update
kozhikode medical college cassuality

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയ്ക്ക് പിന്നാലെ വിച്ഛേദിച്ച വൈദ്യുതി ബന്ധം  പുനഃസ്ഥാപിച്ചു. 

Advertisment

ആറ് നിലകളിൽ പൂർണമായും പൊട്ടിത്തെറിയുണ്ടായ താഴെ നിലയിൽ ഭാഗികമായുമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.


കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.


യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. 

റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.

ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തെത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.