സമ്സത പിളരുമോ? ഭിന്നത രൂക്ഷമാകുന്നതിനിടെ സമസ്തയുടെ നിർണായക മുശാവറ യോഗം ഇന്ന്. ഉമർ ഫൈസിക്ക് എതിരെ നടപടി എടുക്കാത്ത സമസ്തക്കെതിരെ ലീ​ഗ് അനുകൂലികൾക്ക് കടുത്ത അമർഷം

New Update
samasthanew-1123789

കോഴിക്കോട് : മുസ്ളിംലീഗുമായുളള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമസ്കയുടെ നിർണായക മുശാവറാ യോഗം ഇന്ന് ചേരും.

Advertisment

സംഘടനയിൽ ലീഗ് അനുകൂലികളെന്നും വിരുദ്ധരെന്നും രണ്ട് പ്രബല ചേരി രൂപപ്പെടുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്നത്തെ പരമോന്നത ഘടകമായ മുശാവറ യോഗം അതീവ നിർണായകമാണ്.


ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച മുശാവറ അംഗം ഉമർഫൈസി മുക്കത്തിന് എതിരെ നടപടി വേണമെന്ന് ലീഗ് അനുകൂലികളും സമസ്ത നേതൃത്വത്തെ അവഹേളിച്ച ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന് എതിരെ നടപടി വേണമെന്ന് ലീഗ് വിരുദ്ധരും ആവശ്യപ്പെടുന്നുണ്ട്.


ഈ ആവശ്യങ്ങളുടെ ഏറ്റുമുട്ടൽ വേദിയായി മുശാവറ യോഗം മാറാൻ എല്ലാ സാധ്യതകളുമുണ്ട്. നടപടിക്ക് പുതിയ കാരണങ്ങളും കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട്. ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരെ നടപടി വേണമെന്നതാണ് ലീഗ് വിരുദ്ധരടങ്ങുന്ന സമസ്തയിലെ ഔദ്യോഗിക പക്ഷത്തിൻെറ പുതിയ ആവശ്യം.

ലീഗ് നേതൃത്വവുമായുളള മലപ്പുറത്തെ സമവായ ചർച്ച ബഹിഷ്കരിച്ചവർക്കെതിരെ നടപടി വേണമെന്ന് ലീഗ് അനുകൂലികളും ആവശ്യപ്പെടുന്നു. നാല് വർഷത്തോളമായി തുടരുന്ന  സി.ഐ.സി വിവാദവും സമസ്ത മുശാവറ ചർച്ച ചെയ്യും.


സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഉമർ ഫൈസി മുക്കം നൽകിയ വിശദീകരണവും യോഗത്തിൽ ചർച്ചയാകും. ലീഗിൻെറ കനത്ത സമ്മർദ്ദത്തെ തുടർന്നാണ് ഉമർ ഫൈസി മുക്കത്തിനോട് വിശദീകരണം തേടാൻ സമസ്ത നേതൃത്വം നിർബന്ധിതമായത്.


1448914-umar-faizy-mukkamഎന്നാൽ വിശദീകരണം തേടിയതല്ലാതെ ഉമർഫൈസിക്ക് എതിരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം തയാറായിട്ടില്ല. ഇതിൽ ലീഗ് നേതൃത്വത്തിനും സമസ്തയിലെ ലീഗ് അനുകൂലികൾക്കും കടുത്ത അമർഷമുണ്ട്.

ഭിന്നത പരിഹരിക്കാൻ സമസ്ത - ലീഗ് നേതൃത്വങ്ങൾ ഞായറാഴ്ച വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് പുരോഗതിയില്ലാതെ ചർച്ച അവസാനിക്കാൻ കാരണം.


മുശാവറക്ക് ശേഷം വീണ്ടും ചർച്ച നടക്കുമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചക്ക് ശേഷം പറഞ്ഞത്. എന്നാൽ  നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് വരാതിരിക്കുന്നത് ധിക്കാരമാണെന്നായിരുന്നു ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ചർച്ചക്ക് മുൻപുളള പ്രതികരണം.


sadikali-

സാദിഖലി തങ്ങൾ ഉയർത്തിയ  സമ്മർദ്ദവാക്കുകളും ഫലം കണ്ടില്ല. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം സമവായ ചർച്ചയിൽ നിന്ന് വിട്ടു നിന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചു ചേർത്ത ആദ്യ ചർച്ച തന്നെ പാളി പോയി.

മുശാവറ യോഗത്തിന് ശേഷം ലീഗുമായുളള ചർച്ചക്ക് വീണ്ടും കളമൊരുക്കാനാണ് സാധ്യത.ചർച്ചയിൽ നിന്ന് ഏകപക്ഷീയമായി വിട്ടുനിൽക്കൽ തുടർന്നാൽ സമസ്തയുമായി തുറന്ന ഏറ്റുമുട്ടലിന് തന്നെ ലീഗ് നേതൃത്വം തയാറായേക്കും.


മുശാവറയിലെ ഭൂരിപക്ഷത്തിൻെറ പിന്തുണ ഉറപ്പിക്കുന്ന ലീഗ് വേണ്ടി വന്നാൽ സമസ്തയെ പിളർത്താനും മടിക്കില്ലെന്ന വികാരത്തിലാണ്.


Advertisment