New Update
/sathyam/media/media_files/2024/12/20/ue1ADd82pbGxNMTuwhZe.jpg)
കോഴിക്കോട്: അരീക്കോട് സബ്‌സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇന്റര്‍സ്‌റ്റേറ്റ് ഗ്രിഡ് തകരാറിലായി.
Advertisment
അതേതുടർന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച രാത്രി പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. പലയിടത്തും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.
അതേസമയം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.