കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് ലഹരി സംഘത്തിന്റെ ആക്രമണം.
ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടത്തിയത്.
ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ ഷൗക്കത്ത്, അബ്ദുൾ അസീസ് ഉൾപ്പടെ ഒൻപത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.