/sathyam/media/media_files/2025/05/20/YGYpSTMUNHceRGhK3uGW.jpg)
കോഴിക്കോട്: വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വർഷങ്ങളായിരുന്നു പിന്നിട്ടതെന്നും നവകേരളനയമാണ് ഇടതു സർക്കാർ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമഗ്രവും സവര്‍തല സ്പർശിയുമായി വികസനമാണ് നടന്നതെന്നും നവ കേരളത്തിലേക്ക് കേരളത്തെ നയിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവകേരളം എന്ന സ്വപ്നത്തിലേക്കടുത്തുവെന്നും ഏതാനും ചുവടുകൾ കൂടിയേ ഇനി മുന്നിലുള്ളൂവെന്നും അദ്ദേഹം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണ്. നവകേരളം എന്നത് അവ്യക്തമായതോ, അതിശയോക്തിപരമായതോ ആയ ഒരു സങ്കല്പമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്.
സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന നയമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്.
കെ റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതിന് പാരവെച്ചത് കേരളത്തിലെ ബിജെപി നേതൃത്വമാണെന്ന് പരോക്ഷമായി പറയുകയും ചെയ്തു.
'കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. ജില്ലകൾ കേന്ദ്രീകരിച്ച് സർക്കാറിന്റെ വാർഷിക ആഘോഷം നടക്കുകയാണ്.
എല്ലാത്തിനും മികച്ച പങ്കാളിത്തമാണുള്ളത്. ക്രിയാത്മക ചർച്ചകളുടെ വേദികൂടിയാണത്. സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് കൊണ്ടു പോകണം.
കൊവിഡ് കാലത്ത് പല മേഖലകളിലും തകർച്ചയുണ്ടായി. അതിനെ അതിജീവിച്ച് മുന്നേറുകയാണ്', മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വാർഷിക വേളകളിൽ പൊതുജനത്തിന് നൽകാറുണ്ട്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഈ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us