കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം റോഡിൽ ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.
റോഡിന്‍റെ വശത്ത് കൂട്ടിയിട്ടിരുന്ന മണൽ തിട്ടയിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിരെ വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
അപകടത്തിന് ശേഷം ഫയർ ഫോഴ്സ് എത്തിയാണ് ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.