കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് അറസ്റ്റിലായത്

പൊലീസ് അന്വേഷണം ഊർജിതമായതോടെ യുവാവിനെ പ്രതികൾ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

New Update
koduvally case

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസ് പിടികൂടിയത്.

Advertisment

അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്.

തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കഴിഞ്ഞമാസം 22 നാണ് കണ്ടെത്തിയത്.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണം ഊർജിതമായതോടെ യുവാവിനെ പ്രതികൾ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ മൈസൂരുവിൽ നേരിട്ട് എത്തി. ഇതോടെ പ്രതികൾ ടാക്സി കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു.

 പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തിൽ നിന്ന് പാലക്കാട് വെച്ച് പ്രതികൾ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്.കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment