കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ അഞ്ച് വിദ്യാർഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദ്ദേശം.
പ്ലസ് വൺ അഡ്മിഷൻ നേടാനാണ് ഹൈക്കോടതി അനുമതി നൽകിയത്. നാളെ രാവിലെ 10 മുതൽ 5 മണി വരെ വിട്ടയക്കാനാണ് നിർദ്ദേശം.
പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി നാളെയാണ് എന്നതിനാലാണ് കോടതിയുടെ നടപടി.
വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ താമരശ്ശേരി പൊലീസിന് കോടതി നിർദ്ദേശം നൽകി. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിലുണ്ട്.