New Update
/sathyam/media/media_files/2025/03/02/Cm6RdiFp6PGDh4JlV3R4.jpg)
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്.
Advertisment
നടപടിക്രമങ്ങൾക്കായി കുട്ടികളെ സ്കൂളിൽ എത്തിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓൺലൈൻ വഴി ആക്കാൻ ആണ് പൊലീസ് നീക്കം.
പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി ഇന്നാണ്.
അഞ്ച് വിദ്യാർഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. പ്ലസ് വൺ അഡ്മിഷൻ നേടാനാണ് ഹൈക്കോടതി അനുമതി നൽകിയത്.
വ്യാഴാഴ്ച രാവിലെ 10 മുതൽ 5 മണി വരെ വിട്ടയക്കാനാണ് നിർദേശം നല്‍കിയിരുന്നത്.
വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ താമരശ്ശേരി പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിലുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us