കോഴിക്കോട്: തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഷിബിൻ വധക്കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മയിലെതിരെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതിയായ ഇസ്മയിൽ വിദേശത്താണ്. വിചാരണ കോടതി വെറുതെ വിട്ട കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ മാത്രമാണ് പുറത്തുള്ളത്.