/sathyam/media/media_files/2025/06/07/VexwtNwOVLzsCBiRoJsE.jpg)
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയിൽ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) യെയാണ് കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.
അതേസമയം ഓൺലൈൻ ഇടപാടുകളാണ് മരണത്തിലേക്ക് വഴിവച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ബന്ധുക്കൾ നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.
തൊട്ടിൽപ്പാലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി കുടുംബത്തിന് വിട്ടുനൽകി.
ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൽ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കൾ: അൽമാൻ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us