കോഴിക്കോട് : മലബാർ റിവർ ഫെസ്റ്റിവലിന്റെ അനുബന്ധമായി ചെറുവാടിയിൽ നടന്ന "വണ്ടിപ്പൂട്ട് " മത്സരത്തിൽ ചെളിയിലൂടെ ജീപ്പോടിച്ച് എംഎൽഎ ലിന്റോ ജോസഫ്.
വണ്ടിപ്പൂട്ട് മത്സരത്തിന്റെ സമ്മാനദാനത്തിന് എത്തിയ എംഎൽഎ തനിക്കും ചെളിയിലൂടെ വാഹനം ഓടിക്കണമെന്ന ആഗ്രഹം കമ്മിറ്റിക്കാരെ അറിയിക്കുകയായിരുന്നു.
ഇതോടെ ധരിച്ചിരുന്ന വെള്ള മുണ്ടും ഷർട്ടും മാറ്റി കള്ളിമുണ്ടും ടിഷർട്ടും ധരിച്ച് വണ്ടിപ്പൂട്ടിന് ഇറങ്ങുകയായിരുന്നു.
വണ്ടിപ്പൂട്ട് മത്സരത്തിന്റെ സംഘാടനം മികച്ചതാണെന്നും വരും വർഷങ്ങളിൽ ഈ ഇവന്റുകൾ എല്ലാം പ്രത്യേക ഇവന്റുകൾ ആക്കി മാറ്റുമെന്നും ലിന്റോ ജോസഫ് പറഞ്ഞു. മത്സരത്തിൽ ലത്തീഫ് പൂക്കോട്ടൂർ ഒന്നാം സ്ഥാനവും താഹിർ പട്ടാമ്പി രണ്ടാംസ്ഥാനവും നേടി.