ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/06/09/RRob1jESvWSIc9cBC5Ov.jpg)
കോഴിക്കോട്:കോഴിക്കോട് ചക്കോരത്ത്കുളത്ത് കേക്ക് കടയ്ക്ക് തീപ്പിടിച്ചു. പെരുന്നാള്‍ ദിവസത്തേക്ക് കരുതിയിരുന്ന സ്‌പെഷ്യല്‍ കേക്കുള്‍ ഉള്‍പ്പെടെയാണ് അഗ്നിക്കിരയായി.
Advertisment
ഡോ. രാജാറാം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ത്ത് ഹെവന്‍ എന്ന കേക്ക് കടയിലാണ് അപകടമുണ്ടായത്. ചെറുകുളം സ്വദേശിനി പുത്തലത്ത് റിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്ഥാപനം.
പുലര്‍ച്ചെ മൂന്നോടെയായിരുന്നു കടയ്ക്ക് തീ പിടിച്ചത്. പരിസരത്തുള്ളയാള്‍ അടച്ചിട്ട കടയില്‍ തീയാളുന്നത് കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. കട മുഴുവന്‍ കത്തിനശിച്ചു.
ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us