മദ്യ ലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം. ബാറിൽ ആക്രമണം അഴിച്ച് വിട്ടതിനു പിന്നാലെ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു. സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിച്ചതായും പൊലീസ്

ബാറിലെത്തിയ യുവാവ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. 

New Update
images(126)

കോഴിക്കോട്: ബാറില്‍ അതിക്രമം നടത്തിയതിന് പിടികൂടിയതിനു പിന്നാലെ യുവാവ് പൊലീസിന് ഉണ്ടാക്കി വച്ചത് വന്‍ നാശനഷ്ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് വാരിസാ(25)ണ് ബാറില്‍ അതിക്രമം നടത്തിയതിന് പൊലീസ് പിടികൂടിയത്.

Advertisment

കസബ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ ബാറിന് സമീപം ഒരാള്‍ അക്രമാസക്തനായി പെരുമാറുന്നതായി വിവരം ലഭിക്കുന്നത്. 


ബാറിലെത്തിയ യുവാവ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. 


ഇയാള്‍ നടത്തിയ അതിക്രമത്തില്‍ ബാറിലെ ലിക്വര്‍ വെന്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. 

ആക്രമണ വിവരം അറിഞ്ഞെത്തിയ പൊലീസ് വാരിസിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്. 

സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Advertisment