New Update
/sathyam/media/media_files/2025/06/11/ZjljKntTGkhO75GPXPxh.jpg)
കോഴിക്കോട്: കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു.
Advertisment
അഞ്ചാം വാർഡിലെ കല്ലമ്മൽ ദേവി(65)യെയാണ് പന്നി ആക്രമിച്ചത്. ബുധൻ രാവിലെയാണ് സംഭവം.
തൊഴിലുറപ്പിന് പോകുമ്പോൾ ഇടവഴിയിൽവച്ച് പന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റു.
ദേവി വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ മാസം കല്ലമ്മലിൽ റോഡിലൂടെ നടന്നുപോകുന്നയാളെ പന്നി ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us