/sathyam/media/media_files/2024/11/28/gQ8e38v15n0tlENszWpx.webp)
കോ​ഴി​ക്കോ​ട്: ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന്, പൊലീസ് അന്വേഷണം ഊർജിതമാക്കി. മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ കാ​പ്പ് പൊ​താ​ക്ക​ല്ല് റോ​ഡി​ലെ പ​ന്ത​ലാ​ൻ വീ​ട്ടി​ൽ ഫ​സീ​ല (33)യെ​യാ​ണ് എ​ര​ഞ്ഞി​പ്പാ​ല​ത്തെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഫ​സീ​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് തി​രു​വി​ല്വാ​മ​ല കു​തി​രം​പാ​റ​ക്ക​ൽ അ​ബ്ദു​ൽ സ​നൂ​ഫി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.